കോവിഡിന് പിന്നാലെ കേരളത്തിൽ പെരുമഴയും; ചെല്ലാനത്ത് 50ലേറെ വീടുകളിൽ വെള്ളം കയറി,ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി

കോവിഡിന് പിന്നാലെ കേരളത്തിൽ പെരുമഴയും; ചെല്ലാനത്ത് 50ലേറെ വീടുകളിൽ വെള്ളം കയറി,ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി

എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം അതി രൂക്ഷം. അൻപതിലേറെ വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ കോവിഡ് വ്യാപനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നു.

ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴ ശക്തമായതോടെയാണ് കൊച്ചി ചെല്ലാനം പ്രദേശത്ത് കടൽ ക്ഷോഭം വർധിച്ചത്. ചെല്ലാനത്തെ പല റോഡുകളിലേക്കും വെള്ളം കയറി തുടങ്ങി. പുലർച്ചെ വേലിയേറ്റത്തിൽ കയറിയ വെള്ളം പലയിടത്തും ഇറങ്ങിയിട്ടില്ല . കടൽഭിത്തി നിർമ്മാണം പൂർത്തിയാകാത്തതിൽ നാട്ടുകാർ രോഷാകുലരായി. പ്രദേശത്തു പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതി 5 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു .

രാത്രി ജില്ലാ കലക്ടറും ഹൈബി ഈഡന്‍ എംപിയും പ്രദേശം സന്ദർശിച്ചു . സന്ദർശനത്തിനിടെ പ്രദേശവാസികൾ പരാതികളുമായി രംഗത്തെത്തിയത്.

Leave A Reply
error: Content is protected !!