പ്രീമിയർ ലീഗ് ഗോളടിയിൽ ബ്രൂണോ ഫെര്ണാണ്ടസിന് റെക്കോർഡ്

പ്രീമിയർ ലീഗ് ഗോളടിയിൽ ബ്രൂണോ ഫെര്ണാണ്ടസിന് റെക്കോർഡ്

 

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ് പ്രീമിയർ ലീഗ് ക്ലബുകൾക്ക് ഇടയിൽ ഗോൾ വേട്ടയിൽ റെക്കോർഡ് കുറിച്ചു. പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച ഒരു മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് ലമ്പാർഡിനായിരുന്നു. ചെൽസിക്ക് വേണ്ടി കളിച്ച 2009/10 സീസണിൽ ലമ്പാർഡ് എല്ലാ ടൂർണമെന്റുകളിലുമായി 27 ഗോളുകൾ നേടിയിരുന്നു. അതായിരുന്നു ഇതുവരെ ഉള്ള റെക്കോർഡ്.

എന്നാൽ ഇന്നത്തെ ബ്രൂണൊ ഫെർണാണ്ടസിന്റെ ഗോൾ അദ്ദേഹത്തിന്റെ സീസണിലെ 28ആം ഗോളായിരുന്നു. ഇതോടെ പ്രീമിയർ ലീഗ് ക്ലബിനായി കളിച്ച മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ ടാലി ബ്രൂണൊ ഫെർണാണ്ടസിന്റെ പേരിലായി. ബ്രൂണൊ ഫെർണാണ്ടസ് ഇത്തവണ പ്രീമിയർ ലീഗിൽ മാത്രം 18 ഗോളുകൾ നേടിയിട്ടുണ്ട്.

Leave A Reply
error: Content is protected !!