ജർമ്മൻ കപ്പ് ഡോർട്മുണ്ടിന്

ജർമ്മൻ കപ്പ് ഡോർട്മുണ്ടിന്

ലൈപ്സിഗിനെതിരായ ജർമ്മൻ കപ്പിന്റെ ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബൊറൂസിയ ഡോർട്മുണ്ടിന് വിജയം. ലീഗിലെ മോശം സീസണിൽ നിന്ന് ഒരു ആശ്വാസമാകും ഡോർട്മുണ്ടിന്റെ ഈ കിരീടം.
സാഞ്ചോയും ഹാളണ്ടുമാണ് ഡോർട്മുണ്ടിന്റെ വിജയ ശില്പികളായത്. ഇരട്ട ഗോളുകളാണ് ഇരുവരും ഇന്ന് നേടിയത്. സാഞ്ചോ ഒരു അസിസ്റ്റും ഇന്ന് സംഭാവന ചെയ്തു.

ആദ്യ പകുതിയിൽ തന്നെ ഡോർട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ ഓൽമോയിലൂടെ ഒരു ഗോൾ ലൈപ്സിഗ് മടക്കി എങ്കിലും 87ആം മിനുട്ടിലെ ഹാളണ്ടിന്റെ ഗോൾ ഡോർട്മുണ്ടിന്റെ വിജയം ഉറപ്പിച്ചു. ഇത് അഞ്ചാം തവണയാണ് ഡോർട്മുണ്ട് ജർമ്മൻ കപ്പ് ഉയർത്തുന്നത്

Leave A Reply
error: Content is protected !!