ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ കടത്താൻ ശ്രമിച്ച ക​ഞ്ചാ​വ് പിടികൂടി; ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ കടത്താൻ ശ്രമിച്ച ക​ഞ്ചാ​വ് പിടികൂടി; ര​ണ്ടു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

മാ​വേ​ലി​ക്ക​ര: കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേരെ കൊ​ച്ചാ​ലും​മൂ​ടി​നു സ​മീ​പ​ത്തെ വ​ര്‍​ക്ക്​​ഷോ​പ്പി​ല്‍നി​ന്ന് അറസ്റ്റ് ചെയ്തു.

ത​മി​ഴ്‌​നാ​ട്ടി​ല്‍നിന്നും ​ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ എ​ത്തി​ച്ച 10.33 കി​ലോ ക​ഞ്ചാ​വാണ് എ​ക്‌​സൈ​സ് പിടികൂടിയത്.

തെ​ക്കേ​ക്ക​ര പോ​ന​കം കൈ​പ്പ​ള്ളി​ത്ത​റ​യി​ല്‍ എം. ​മ​ഹേ​ഷ് (31), ചെ​ന്നി​ത്ത​ല തെ​ക്ക് മാ​ലി​യി​ല്‍ എം. ​രാ​ഹു​ല്‍ (27) എ​ന്നി​വ​രെ​യാ​ണ്​ അറസ്റ്റ് ചെയ്തത് .

വ​ര്‍​ക്ക്​​ഷോ​പ്പി​ല്‍ കാ​ണ​പ്പെ​ട്ട എ​റ​ണാ​കു​ളം ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​ബി​നി​ല്‍ സൂ​ട്ട്കേ​സി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. സംഭവത്തില്‍ കടത്താന്‍ ഉപയോഗിച്ച ലോ​റി​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്‌​സൈ​സ് സി.​ഐ ആ​ര്‍. മ​നോ​ജി​െന്‍റ നേ​തൃ​ത്വ​ത്തി​ലാണ് നടപടി .

 

Leave A Reply
error: Content is protected !!