തമിഴ് നടൻ മാരൻ അന്തരിച്ചു

തമിഴ് നടൻ മാരൻ അന്തരിച്ചു

തമിഴ് നടൻ മാരൻ (48) മരിച്ചു. രണ്ട് ദിവസം മുമ്പാണ് കോവിഡ് ബാധിതനായ മാരനെ ചെങ്ങൽപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. തമിഴ് ചിത്രങ്ങളിൽ സപ്പോർട്ടിംഗ് റോളുകളിലൂടെയാണ് മാരൻ ശ്രദ്ധ നേടുന്നത്. ചെങ്ങൽപേട്ട് നാത്തം സ്വദേശിയാണ്.

വിജയ് നായകനായ കുരുവി, ഗില്ലി സിനിമകളിലെ വേഷങ്ങൾ ശ്രദ്ധ നേടി
ബോസ് എങ്കിര ഭാസ്കരൻ, തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരൻ, കെജിഎഫ് ചാപ്റ്റർ 1 തുടങ്ങിയവയാണ് മാരന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. ഹാസ്യ, വില്ലൻ വേഷങ്ങൾ ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!