പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; 46 കാരൻ അറസ്റ്റിൽ

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; 46 കാരൻ അറസ്റ്റിൽ

തൃ​പ്ര​യാ​ര്‍: നിരവധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ 46 കാരൻ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നക്കേസിൽ അറസ്റ്റിലായി.

ഒ​മ്ബ​തു വ​യ​സ്സു​കാ​ര​നെയാണ് ഇയാൾ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യത്.  ത​ളി​ക്കു​ളം പു​ന​ര​ധി​വാ​സ കോ​ള​നി സ്വ​ദേ​ശി കാ​ള​ക്കൊ​ടു​വ​ത്ത് പ്രേ​മ​നാ​ണ്​ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തത്.

ഇ​രി​ങ്ങാ​ല​ക്കു​ട, വ​ല​പ്പാ​ട് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഇ​യാ​ള്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 വ​ര്‍​ഷം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു.

ഒ​രു​വ​ര്‍​ഷം മു​മ്ബാ​ണ് ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Leave A Reply
error: Content is protected !!