”ഇവിടെ അച്ചടിക്കുന്ന മെഷീൻ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ

”ഇവിടെ അച്ചടിക്കുന്ന മെഷീൻ ഒന്നും ഇല്ല”; വ്യത്യസ്ത പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ

ബെംഗളൂരു: ലോക്ഡൗൺ കാരണം ദുരിതത്തിലായവരെ സഹായിക്കാൻ സർക്കാരിനു സ്വന്തമായി നോട്ടടിക്കുന്ന യന്ത്രമില്ലെന്ന പ്രസ്താവനയുമായി മന്ത്രി കെ.എസ്.ഈശ്വരപ്പ. ലോക്ഡൗണിനെ തുടർന്നു തൊഴിലില്ലാതെ ദുരിതത്തിലായ കുടുംബങ്ങൾക്കു 10,000 രൂപ വീതം ധനസഹായം നൽകണമെന്ന പ്രതിപക്ഷ ആവശ്യത്തോട് ശിവമൊഗ്ഗയിൽ വച്ചു പ്രതികരിക്കവെയാണ് ‘ഞങ്ങൾ കറൻസി അച്ചടിച്ചിറക്കണോ’ എന്നു മന്ത്രി ചോദിച്ചത്.

കോവിഡ് വൈറസ് ബന്ധപ്പെട്ട് ആഴ്ചകൾക്കിടെ വിവാദ പ്രസ്താവന നടത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ഈശ്വരപ്പ.

Leave A Reply
error: Content is protected !!