സത്യൻ അന്തിക്കാട് ഡെന്നിസ് ജോസഫിനെ അനുസ്മരിക്കുമ്പോൾ

സത്യൻ അന്തിക്കാട് ഡെന്നിസ് ജോസഫിനെ അനുസ്മരിക്കുമ്പോൾ

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാട് ഡെന്നീസ് ജോസഫിനെ അനുസ്മരിക്കുമ്പോൾ, ഇരുവരും ഇതുവരെ ഒരു ചിത്രത്തിലും ഒരുമിച്ചിട്ടില്ല. ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

“മോഹന്‍ലാലിനും, മമ്മൂട്ടിക്കും മാറിമാറി ഹിറ്റുകള്‍ കൊടുത്തു കൊണ്ടിരുന്ന ആളാണ് ഡെന്നിസ്. മണിരത്നം തിരക്കഥയെഴുതാന്‍ വിളിച്ചിട്ടു പോകാതിരുന്നയാള്‍. ആകാശദൂത്, രാജാവിന്റെ മകന്‍, അഥര്‍വം, കോട്ടയം കുഞ്ഞച്ചന്‍, മനുഅങ്കിള്‍ എന്നീ സിനിമകളെടുത്തു നോക്കിയാല്‍ മാത്രം മതി, എത്ര വ്യത്യസ്തമായാണ് ഡെന്നിസ് എഴുതിയിരുന്നതെന്നു മനസ്സിലാക്കാന്‍. താരങ്ങളെ സൃഷ്ടിക്കുമ്ബോഴും ഡെന്നിസ് സ്വയം താരമാകാതെ ജീവിച്ചു. ആരോടും മത്സരിക്കാതെ സിനിമയില്‍ സ്വയം പിന്മാറുകയാണ് ചെയ്തത്. ഡെന്നിസ് എന്ന തിരക്കഥാകൃത്ത് പലപ്പോഴും സംവിധായകനു മുകളിലായിരുന്നു.ഡെന്നിസിന്‍റെ സിനിമ എന്നാണ് പലപ്പോഴും പറഞ്ഞിരുന്നത്. സിനിമയില്‍ നിന്ന് മാറിനിന്നിട്ടും ആരോടും പരിഭവമില്ലാതെ ഇത്രയേറെ പോസിറ്റീവായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല”

Leave A Reply
error: Content is protected !!