സീനിയർ ഇന്ത്യൻ താരങ്ങൾക്ക് ബയോബബിൾ സുരക്ഷ പാലിക്കാൻ മടിയെന്ന വെളിപ്പെടുത്തലുമായി, കോച്ച് ജെയിംസ്പംമ്മ്

സീനിയർ ഇന്ത്യൻ താരങ്ങൾക്ക് ബയോബബിൾ സുരക്ഷ പാലിക്കാൻ മടിയെന്ന വെളിപ്പെടുത്തലുമായി, കോച്ച് ജെയിംസ്പംമ്മ്

ഐ.പി.എൽ മത്സരത്തിൽ ഇ​ന്ത്യ​ന്‍​ ​സീ​നി​യ​ര്‍​ ​താ​ര​ങ്ങ​ളിൽ പലർക്കും, ബയോബബിൾ സുരക്ഷ പാലിക്കാൻ മടിയായിരുന്നെന്ന വെളിപ്പെടുത്തലുമായി, മും​ബൈയ് ​ഇ​ന്ത്യ​ന്‍​സി​ന്റെ​ ​ഫീ​ല്‍​ഡിം​ഗ് ​കോ​ച്ച്‌ ​ജ​യിം​സ് ​ പംമ്മ്. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ ​പാ​ലി​ക്കാ​ന്‍​ ​പ​റ​യു​മ്പോഴെല്ലാം​, താരങ്ങൾ ​അ​സ്വ​സ്ഥ​രാ​യി​രു​ന്നു​വെന്നും, അദ്ദേഹം വെളിപ്പെടുത്തി. എ​ന്നാ​ല്‍​ ​ ​ഏ​തൊ​ക്കെ​ ​താ​ര​ങ്ങ​ളാ​ണെ​ന്ന് ​വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.​ അ​തേ​ സ​മ​യം​ ​ബ​യോ​ബ​ബി​ളി​ന് ​ഒ​രു​ ​പോ​രാ​യ്മ​യും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും,​ ​അ​തി​നു​ള്ളി​ല്‍​ ​എ​ല്ലാ​വ​രും​ ​സു​ര​ക്ഷി​ത​രാ​യി​രു​ന്നെ​ന്നും​, ​യാ​ത്ര​ ​ചെ​യ്യു​ന്ന​താ​യി​രു​ന്നു​ ​വെ​ല്ലു​വി​ളി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍​ ​താ​ര​ങ്ങ​ള്‍​ ​കു​ടും​ബാം​ഗ​ങ്ങ​ള്‍​, കോവി​ഡ് ​ബാ​ധി​ത​രാ​യെ​ന്ന​ ​വാ​‌​ര്‍​ത്ത​ക​ള്‍​ ​കേ​ട്ട് ​സ​മ്മ​‌​ര്‍​ദ്ദ​ത്തി​ലാ​യെ​ന്നും​, ​ടി​വി​ ​വാ​ര്‍​ത്ത​ക​ള്‍​ ​അ​വ​രെ​ ​അ​ല​ട്ടി​യെ​ന്നും​ ​എ​ന്നാ​ലും​ ​യു​ദ്ധ​സ​മാ​ന​ ​സാ​ഹ​ച​ര്യം​ ​പോ​ലെ​യൊ​ന്നും​ ​തോ​ന്നി​യി​ല്ലെ​ന്നും​ കോച്ച് പറഞ്ഞു. ഒ​രു​ ​ഓ​ണ്‍​ലൈ​ന്‍​ ​മാ​ധ്യമ​ത്തി​ന് ​ന​ല്‍​കി​യ​ ​ഇ​ന്റ​ര്‍​വ്യൂ​വി​ലാ​ണ് ​ന്യൂ​സി​ല​ന്‍​ഡു​കാ​ര​നാ​യ​ ​ കോച്ചിന്റെ വെളിപ്പെടുത്തൽ.

Leave A Reply
error: Content is protected !!