ടെക്‌സാസിൽ ജനവാസ മേഖലയിലുടെ അലഞ്ഞുതിരിഞ്ഞ് ബംഗാള്‍ കടുവ; ഉടമ പോലീസ് പിടിയിൽ

ടെക്‌സാസിൽ ജനവാസ മേഖലയിലുടെ അലഞ്ഞുതിരിഞ്ഞ് ബംഗാള്‍ കടുവ; ഉടമ പോലീസ് പിടിയിൽ

ടെക്‌സാസ്: യുഎസിലെ ടെക്‌സാസില്‍ തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് ബംഗാള്‍ കടുവ. കടുവക്കായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഉടമ കടുവയെ കൊണ്ടുപോയതായി പ്രദേശവാസികള്‍ പറയുന്നു. കടുവയുടെ ഉടമയെന്ന് സംശയിക്കുന്ന 26കാരനായ വിക്ടര്‍ ഹ്യൂഗോ ക്യുവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ കടുവയെ വളര്‍ത്തുന്നില്ലെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. അറസ്റ്റിലായ 26കാരന്റെ ഹൂസ്റ്റണിലെ വസതിയില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ വളര്‍ത്തുന്നതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടില്ല.

അതേസമയം, ഇയാള്‍ വാടകക്കെടുത്ത വീട്ടിലാണ് കടുവയെ വളര്‍ത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave A Reply
error: Content is protected !!