”കോവിഡ് നെ തുരത്താൻ”; വിദേശ വാക്സീൻ വാങ്ങാൻ ഒരുങ്ങി സംസ്ഥാനങ്ങൾ

”കോവിഡ് നെ തുരത്താൻ”; വിദേശ വാക്സീൻ വാങ്ങാൻ ഒരുങ്ങി സംസ്ഥാനങ്ങൾ

ഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ ശ്രമം. ഡൽഹി, കർണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്സീൻ വാങ്ങാനാണ് ശ്രമം നടക്കുന്നത് . വാക്സീൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

പത്തോളം സംസ്ഥാനങ്ങൾ വാക്സീൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തിൽ തന്നെ വാക്സീനുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ചില സമ്പന്ന രാജ്യങ്ങൾ ആകെ ജനസംഖ്യയെ മൂന്ന് തവണ വരെ വാക്സീനേറ്റ് ചെയ്യാനാവശ്യമായത്ര വാക്സീനുകൾ വാങ്ങിക്കഴിഞ്ഞു.

Leave A Reply
error: Content is protected !!