ഇന്ത്യയെ നോക്കൂ, ഇപ്പോള്‍ ക്രിക്കറ്റ് തുടരാനുള്ള സമയമല്ല; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് മിയാന്‍ദാദ്

ഇന്ത്യയെ നോക്കൂ, ഇപ്പോള്‍ ക്രിക്കറ്റ് തുടരാനുള്ള സമയമല്ല; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് മിയാന്‍ദാദ്

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവച്ചത്.20 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ഈ മത്സങ്ങള്‍ യുഎഇയില്‍ നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദാണ് ആദ്യമായി പ്രതികരിച്ചിരിക്കുന്നത്.”ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല. കൊവിഡ് രൂക്ഷമായ സമയത്ത് ക്രിക്കറ്റിനപ്പുറം മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ലോകത്തെ ഒന്നാകെ കൊവിഡ് വിഴുങ്ങിയിരിക്കുകയാണ്.ലോകകപ്പിന് ആതിഥ്യം വഹിക്കേണ്ട ഇന്ത്യയുടെ അവസ്ഥ നോക്കൂ.യുഎഇയില്‍ വച്ച് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പൂര്‍ത്തിയാക്കാനാണ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നത്. ഈ തീരുമാനം ഒരുപാട് പേരുടെ ജീവന്‍ വച്ചുകൊണ്ടുള്ള കളിയാണ്. പിസിബിയില്‍ എനിക്ക് എന്തെങ്കിലും ഭാരവാഹിത്വം ഉണ്ടെങ്കില്‍ ഞാനിതിന് അനുവദിക്കില്ലായിരുന്നു.” മിയാന്‍ദാദ് പറഞ്ഞുനിര്‍ത്തി.

Leave A Reply
error: Content is protected !!