കൊട്ടാരക്കരയിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

കൊട്ടാരക്കരയിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി

കൊട്ടാരക്കര: നാല് കിലോ കഞ്ചാവ് കൊട്ടാരക്കരയിൽ നിന്ന് പിടികൂടി. എം.സി റോഡിൽ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപത്ത് വാഹന പരിശോധന നടത്തിയപ്പോൾ പൊലീസ് സംഘത്തെ കണ്ട് നിറുത്താതെ പോയ ഇന്നോവ കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് കാർ ഉപേക്ഷിച്ച ശേഷം ഇവർ രക്ഷപ്പെട്ടു.

ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. എന്നാൽ കാറിന് സമീപത്ത് നിന്ന് കഞ്ചാവിന്റെ കുറച്ച് ഭാഗം കണ്ടെത്തി. തുടർന്ന് പരിസരത്ത് നടത്തിയ അന്വേഷത്തിൽ ഉപേക്ഷിച്ച നിലയിൽ നാല് കിലോ കഞ്ചാവ് കണ്ടെത്തിയത്.

Leave A Reply
error: Content is protected !!