കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6270 പേര്‍ക്കെതിരെ കേസ്

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6270 പേര്‍ക്കെതിരെ കേസ്

തിരുവന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇന്ന് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 6270 പേര്‍ക്കെതിരെ കേസെടുത്തു. 1486 പേരാണ് ഇന്ന് അറസ്റ്റിലായത്. സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്ത 22325 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

568 വാഹനങ്ങളും ഇന്ന് പിടിച്ചെടുത്തു. 31 കേസുകൾ ആണ് ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 37,290 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര്‍ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂര്‍ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസര്‍ഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave A Reply
error: Content is protected !!