ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍.ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ലങ്കയിലെത്തുന്ന ടീം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

ഇതില്‍ മൂന്ന് ദിവസം കടുപ്പമായിരിക്കും. റൂമില്‍ തന്നെ കഴിയേണ്ടിവരും. മൂന്ന് ദിവസങ്ങള്‍ ശേഷം മാത്രമെ താരങ്ങള്‍ക്ക് പരിശീലനം നടത്താനുള്ള അനുമതിയുണ്ടാവൂ. ജൂലൈ അഞ്ചിനായിരിക്കും ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാവുക. ഇന്ത്യയെ ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതില്‍ ടീമിനെ നയിക്കാനുള്ള യോ്ഗ്യത ശ്രേയസ് അയ്യര്‍ക്കായിരുന്നു.

Leave A Reply
error: Content is protected !!