പെരിങ്ങമ്മലയിൽ നിന്ന് 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

പെരിങ്ങമ്മലയിൽ നിന്ന് 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

കല്ലറ: എക്സൈസ് നടത്തിയ റെയ്ഡിൽ പെരിങ്ങമ്മലയിൽ നിന്ന് 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മുള്ളൻകുന്ന് പാറയ്ക്ക് സമീപമുള്ള വാറ്റുകേന്ദ്രത്തിൽ ആണ് പരിശോധന നടത്തിയത്. കോട സൂക്ഷിച്ചിരുന്നത് കുഴികൾ കുത്തി 14 അടിയോളം നീളമുള്ള പ്ലാസ്റ്റിക് കവറുകളിലാണ്.

വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മദ്യം ലഭിക്കാതായതോടെയാണ് ഇവിടെ വാറ്റ് കേന്ദ്രങ്ങൾ സജീവമായത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത ശേഷം കോട നശിപ്പിച്ചു.

Leave A Reply
error: Content is protected !!