കോവിഡ് കാലത്ത് കൈതാങ്ങുമായി ഫ്രറ്റേണിറ്റി

കോവിഡ് കാലത്ത് കൈതാങ്ങുമായി ഫ്രറ്റേണിറ്റി

മങ്കട: കോവിഡ് 19 താണ്ഡവമാടുന്ന ഈ അവസരത്തിൽ ജനസേവന രംഗത്ത് കൈതാങ്ങുമായി ഫ്രറ്റേണിറ്റി മങ്കട മണ്ഡലം. ‘കോവിഡ് റിലീഫ് ടാസ്ക് ഫോഴ്സ് ‘ എന്ന പേരിൽ വിവിധ സഹായങ്ങളുമായി ഫ്രറ്റേണിറ്റി ഏറെ മാതൃകയാവുകയാണ്.

മഹാമാരിക്കാലത്ത് ഹോം സാനിറ്റൈസേഷൻ, മെഡിക്കൽ കൺസൾട്ടേഷൻ, മൃതദേഹ സംസ്കരണം, ഭക്ഷണ ആവശ്യങ്ങൾ, മെഡിസിൻ എന്നിങ്ങനെ വിവിധ മേഖലകളിലായി ടീം വെൽഫെയറുമായി സഹകരിച്ച് ഹെൽപ് ഡെസ്കുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

പ്രയാസപ്പെടുന്നവർക്ക് സഹായത്തിനായി എപ്പോഴും തങ്ങൾ സന്നദ്ധ മാണെന്ന് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീം, ടാസ്ക് ഫോഴ്സ് കൺവീനർ അബ്ദുൽ ബാരിഹ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി +91 94967 26990,+91 96063 19074 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave A Reply
error: Content is protected !!