ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി

ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി

ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി.രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഇനിയേസ്റ്റ ഒപ്പുവെച്ചത്.ഇന്ന് ഇനിയേസ്റ്റ പത്ര സമ്മേളനം വിളിച്ച് ചേർത്തപ്പോൾ വിരമിക്കൽ പ്രഖ്യാപനമാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ താൻ പൂർണ ആരോഗ്യവാനാണെന്നും രണ്ടു വർഷം കൂടെ ക്ലബ്ബിനെ സഹായിക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഇനിയേസ്റ്റ പറഞ്ഞു.ഇന്ന് താരത്തിന്റെ 37-ാം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പുതിയ കരാറിൽ ഒപ്പുവെച്ചത്. 1996 മുതൽ 2018 വരെ ബാഴ്‌സലോണ ക്ലബിനൊപ്പം ഉണ്ടായിരുന്ന താരം വിരമിച്ചാൽ തിരികെ ബാഴ്‌സലോണ ക്ലബിൽ എത്തുമെന്നും ക്ലബിലെ യുവടീമുകളുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave A Reply
error: Content is protected !!