ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്ലബ് യുവൻ്റസിനോട് വിടപറയുന്നു

ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്ലബ് യുവൻ്റസിനോട് വിടപറയുന്നു

ഇതിഹാസ ഗോൾ കീപ്പർ ജിയാൻല്യൂജി ബഫൺ ഇറ്റാലിയൻ ക്ലബ് യുവൻ്റസിനോട് വിടപറയുന്നു. ഈ സീസണിൽ അവസാനിക്കുന്ന കരാർ ഇനി പുതുക്കില്ലെന്ന് ബഫൺ അറിയിച്ചു. 2001ലാണ് ബഫൺ യുവൻ്റസിലെത്തിയത്. പാർമയിൽ നിന്ന് ഇറ്റാലിയൻ വമ്പന്മാർക്കൊപ്പം ചേർന്ന ബഫൺ 17 വർഷങ്ങൾക്കു ശേഷം 2018ൽ പീസ്‌ജിയിലേക്ക് പോയി.

ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹത്തെ തുടർന്നാണ് 43കാരനായ ബഫൺ കഴിഞ്ഞ സീസണിൽ യുവൻ്റസിലേക്ക് തിരികെ എത്തിയത്.ഇറ്റലി വിട്ട് ഫ്രാൻസിൽ എത്തിയ ബഫണിന് പിഎസ്ജിയിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. ആകെ ഫ്രഞ്ച് ലീഗ് മാത്രമേ ഇത്തവണ പിഎസ്ജിക്ക് നേടാൻ സാധിച്ചുള്ളു. ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പിഎസ്ജി പുറത്തായിരുന്നു. ഇതാണ് ബഫണിനെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.

Leave A Reply
error: Content is protected !!