കൊട്ടാരക്കരയിൽ കഞ്ചാവ് കേസ്​ പ്രതി പിടിയില്‍

കൊട്ടാരക്കരയിൽ കഞ്ചാവ് കേസ്​ പ്രതി പിടിയില്‍

കൊട്ടാരക്കര: കഞ്ചാവ് കേസ്​ പ്രതി കൊട്ടാരക്കരയിൽ പിടിയിലായി.

കുളക്കട മഠത്തിനാപ്പുഴ ആലുംമൂട്ടില്‍ വീട്ടില്‍ സൗരവ് (25, വിഷ്ണു) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്​. ഞായറാഴ്ച ഉച്ചക്ക് രണ്ടോടുകൂടി കാറില്‍ കഞ്ചാവുമായി വരവെ പൊലീസ് കൊട്ടാരക്കരയില്‍ തടഞ്ഞെങ്കിലും വെട്ടിച്ച്‌ ഇയാള്‍ മുന്നോട്ട് പോയി.

​െപാലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ​ഗോവിന്ദമം​ഗലം ഡീസന്‍റ്​ മുക്ക് ഭാ​ഗത്ത് വാഹനം ഉപേക്ഷിച്ച്‌ ഇയാള്‍ കടന്നുകളയുകയായിരുന്നു.

കാറില്‍ നിന്ന് രണ്ട് കിലോവരുന്ന രണ്ട് പായ്ക്കറ്റ് വീതം നാല് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

Leave A Reply
error: Content is protected !!