കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56

കേരളത്തിൽ ഇന്ന് 27,487 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂർ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 255 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3231, മലപ്പുറം 3253, തൃശൂർ 3249, എറണാകുളം 2699, കോഴിക്കോട് 2419, പാലക്കാട് 811, കൊല്ലം 2028, ആലപ്പുഴ 1906, കണ്ണൂർ 1617, കോട്ടയം 1589, കാസർഗോഡ് 886, പത്തനംതിട്ട 415, ഇടുക്കി 407, വയനാട് 305 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

114 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസർഗോഡ് 11, തൃശൂർ 9, വയനാട് 7, കൊല്ലം, പാലക്കാട് 5 വീതം, പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,209 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2696, കൊല്ലം 2280, പത്തനംതിട്ട 431, ആലപ്പുഴ 2071, കോട്ടയം 2054, ഇടുക്കി 376, എറണാകുളം 3999, തൃശൂർ 2076, പാലക്കാട് 3526, മലപ്പുറം 3694, കോഴിക്കോട് 4995, വയനാട് 383, കണ്ണൂർ 1803, കാസർഗോഡ് 825 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,19,726 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,04,160 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Leave A Reply
error: Content is protected !!