ഓക്​സിജൻ ദൗർലഭ്യം ചൂണ്ടിക്കാട്ടി യോഗിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

ഓക്​സിജൻ ദൗർലഭ്യം ചൂണ്ടിക്കാട്ടി യോഗിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്

ലഖ്​നോ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഓക്​സിജൻ ക്ഷാമമുൾപ്പെടെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കേന്ദ്രമന്ത്രി സന്തോഷ്​ ഗാങ്​വാറിന്‍റെ കത്ത്​. ഓക്​സിജൻ ദൗർലഭ്യം , വെന്‍റിലേറ്ററുകളുടെയും മറ്റു മെഡിക്കൽ ഉപകരണങ്ങളുടെയും കരിഞ്ചന്ത തുടങ്ങിയവ കത്തിൽ ചൂണ്ടിക്കാട്ടി . തലസ്​ഥാന നഗരത്തിൽനിന്ന്​ 250 കിലോമീറ്റർ അകലെയുള്ള സന്തോഷിന്‍റെ മണ്ഡലമായ ബറേലിയിൽ സ്​ഥിതി ഗുരുതരമാണെന്നും കത്തിൽ പറയുന്നു .

ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത്​ നടപടി സ്വീകരിക്കുമെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവനയിറക്കിയതിന്​ പിന്നാലെയാണ്​ മന്ത്രിയുടെ കത്ത്​.

സന്തോഷ്​ ഗാങ്​വാറിന്‍റെ ലോക്​സഭ മണ്ഡലമാണ്​ ബറേലി. ബറേലിയിൽ ഓ ക്​സിജൻ ക്ഷാമമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ അദ്ദേഹം അവിടെ വെന്‍റിലേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും കരിഞ്ചന്തയിൽ വിൽക്കുകയാണെന്നും ആരോപിച്ചു. ആരോഗ്യ വകുപ്പ്​ അധികൃതർ ​ ഫോൺ കോളുകൾ പോലും എടുക്കുന്നില്ല, കോവിഡ്​ രോഗികളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കത്തിൽ പരാതിപ്പെടുന്നു .

അതെ സമയം ബറേലിയിലെ ആശുപത്രികളിൽ ഓക്​സിജൻ പ്ലാൻറ്​ സ്​ഥാപിക്കണമെന്ന്​ യോഗിക്ക്​ നിർദേശം നൽകി. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച്​ ജനങ്ങളിൽ നിന്ന്​ നിരവധി പരാതികൾ ലഭിച്ചിരുന്നു, അത്​ മുഖ്യമന്ത്രിയെ അറിയിക്കുക മാത്രമാണ്​ ചെയ്​തതെന്നായിരുന്നു കത്തിനെക്കുറിച്ച്​ സന്തോഷിന്‍റെ പ്രതികരണം.

എന്നാൽ യുപിയിൽ ​ ഓക്​സിജൻ ക്ഷാമമില്ലെന്ന്​ യോഗി ആദിത്യനാഥ്​ പ്രസ്​താവിച്ചിരുന്നു. സംസ്​ഥാനത്ത്​ സർക്കാർ, സ്വകാര്യ ആശുപ​ത്രികളിൽ ​ഓക്​സിജൻ ക്ഷാമമില്ലെന്നും എല്ലാ കോവിഡ്​ രോഗികൾക്കും ഓക്​സിജൻ സൗകര്യം വേണ്ടെന്നും അതിനാൽ തന്നെ സംസ്​ഥാനത്ത്​ ഓക്​സിജൻ ക്ഷാമമുണ്ടെന്ന്​ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥ്​ നേരത്തേ വ്യക്തമാക്കിയിരുന്നത്​. ഇതിനിടെ യോഗിയുടെ വാദം തെറ്റാണെന്ന്​ ചൂണ്ടിക്കാട്ടുന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ കത്ത്​.

Leave A Reply
error: Content is protected !!