കുടുംബശ്രീ പ്രവർത്തകർ ഡ്രൈ ഡേ ആചരിച്ചു

കുടുംബശ്രീ പ്രവർത്തകർ ഡ്രൈ ഡേ ആചരിച്ചു

എറണാകുളം:  കോവിഡ് – 19 വ്യാപനത്തോടൊപ്പം എലിപ്പനി, ഡെങ്കിപ്പനി , H1N1 തുടങ്ങിയ പകർച്ച വ്യാധികളും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശാനുസരണം കുടുംബശ്രീ അംഗങ്ങൾ ഡ്രൈ ഡേ ആചരിച്ചു.
വെള്ളം കെട്ടി കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കി കൊതുക് വളരാതെ നോക്കുക, വീടും പരിസരവും ശുചീകരിക്കുക എന്നീ പ്രവർത്തനങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നത്.
26538 അയൽക്കൂട്ടങ്ങളിലായി മൂന്ന് ലക്ഷത്തോളം അംഗങ്ങൾ ഉദ്യമത്തിൽ പങ്കു ചേർന്നു .
Leave A Reply
error: Content is protected !!