ഐപിഎല്ലിലെ മികച്ച ഇന്നിങ്‌സിനെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലിലെ മികച്ച ഇന്നിങ്‌സിനെ കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ നിര്‍ത്തിയതിലൂടെ ഒരു വലിയ നഷ്ടം ആണ് ഉണ്ടായിരിക്കുന്നത്. മലയാളിയും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണ് തന്നെയാണ്. മികച്ച ഫോമില്‍ സ്ഥിരതയോടെ കളിച്ചുവരുമ്പോഴാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിക്കുന്നത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. ഏഴ് മത്സരങ്ങളില്‍ 46.16 ശരാശരിയില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.

ഈ ഐപിഎലിൽ മൂന്ന് സെഞ്ചുറികളാണ് സീസണിലുണ്ടായത്. സഞ്ജുവിന് പുറമെ രാജസ്ഥാന്റെ തന്നെ ജോസ് ബട്‌ലര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരും സെഞ്ചുറി നേടി. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ഇന്നിങ്‌സ് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കുഴങ്ങും. സഞ്ജു, പടിക്കല്‍ എന്നിവര്‍ക്ക് പുറമെ ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവരെല്ലാം മികച്ച പ്രകടനം നടത്തിയവരാണ്.

Leave A Reply
error: Content is protected !!