തിരുവനന്തപുരത്ത് നിന്ന് 250 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് നിന്ന് 250 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. കുഴിവിള – ആക്കുളം സതേൺ കമാൻഡ് റോഡിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 250 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.

എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ഒന്നര കോടിയോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി അജ്നാസ് (27), ഇടുക്കി സ്വദേശി ബനാഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു.

Leave A Reply
error: Content is protected !!