വെള്ളറടയിൽ നിന്ന് 195 വിദേശമദ്യക്കുപ്പികൾ പിടികൂടി

വെള്ളറടയിൽ നിന്ന് 195 വിദേശമദ്യക്കുപ്പികൾ പിടികൂടി

വെള്ളറട: വെള്ളറടയിൽ നിന്ന് 195 വിദേശമദ്യക്കുപ്പികൾ പിടികൂടി. മൂന്ന് കേസുകളിലായിട്ടാണ് ഇത്രയും മദ്യം പിടികൂടിയത്. മൂന്ന് കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കാരക്കോണം ജംഗ്ഷനിൽ സ്കൂട്ടറിൽ വില്പനയ്ക്കായി കൊണ്ടുവന്ന 81 കുപ്പി വിദേശമദ്യ൦ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വെള്ളനാട് കുളക്കോട് പഴയവീട് മുറിയിൽ അനീഷ് ചന്തു (26),​ വെള്ളനാട് ചാങ്ങ ലിജി ഭവനിൽ കിരൺ കുമാർ (40) എന്നിവരെ പിടികൂടി.

മറ്റൊരു കേസിൽ നെയ്യാറ്റിൻകര കോടതിക്കുസമീപം ​ 64 കുപ്പി മദ്യവുമായി എത്തിയ രണ്ട് പേരെ പിടികൂടി പികൂടി. അഴകിയ തോട്ടത്തിൽവീട്ടിൽ സുരേഷ് (37),​ നെയ്യാറ്റിൻകര ഇരുമ്പിൽ തെക്കേവീട്ടിൽ സജീവ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 50 കുപ്പി വിദേശ മദ്യവുമായി ഇരചക്രവാഹനത്തിലെത്തിയ കന്നുമാംമൂട് മൂവോട്ടുകോണം വേളമ്പാറ പുത്തൻ വീട്ടിൽ ജിനീഷ് (27),​ വാഴിച്ചൽ പുരുത്തിപ്പാറ തിരുവോണം വീട്ടിൽ അമൽ (21) എന്നിവരെ മറ്റൊരു കേസിലും അറസ്റ്റ് ചെയ്തു.

 

Leave A Reply
error: Content is protected !!