ഡൽഹിയിൽ കൊവിഡ് പോസിറ്റീവായി നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ; ആശങ്ക

ഡൽഹിയിൽ കൊവിഡ് പോസിറ്റീവായി നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ; ആശങ്ക

കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ ആശുപത്രി ജീവനക്കാരും കൊവിഡ് രോഗികളാവുന്ന പ്രതിസന്ധിയാണ് നിലവിൽ . കഴിഞ്ഞ പതിനെട്ട് ദിവസമായി നേരിടുന്ന ഓക്സിജന്‍ ക്ഷാമത്തിന് പിന്നാലെയാണ് ഈ സമ്മർദ്ദം .

രോഹിണിയിലുള്ള സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ 86 ജീവനക്കാരാണ് കൊവിഡ് പോസിറ്റീവായത്. സരോജിലെ മുതിര്‍ന്ന സര്‍ജനായ എ കെ റാവത്ത് കൊവിഡ് മൂലം മരണത്തിന് കീഴടങ്ങി . ആശുപത്രിയിലെ മിക്ക വിഭാഗങ്ങളിലും ജീവനക്കാര്‍ കൊവിഡ് പോസിറ്റീവാകുന്നത്, ശേഷിച്ച ജീവനക്കാരില്‍ ജോലി ഭാരമേറുന്നതിനും കാരണമാകുന്നുണ്ട് .

ഡൽഹിയിൽ കഴിഞ്ഞ മാസത്തിനിടയില്‍ 317 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സരോജ് ആശുപത്രിയില്‍ 27 വര്‍ഷമായി സേവനം ചെയ്യുന്ന വ്യക്തിയാണ് ഡോക്ടര്‍ റാവത്ത്. ഡോക്ടര്‍മാരും നഴ്സുമാരും വാര്‍ഡ് ബോയിമാരും മറ്റ് ജീവനക്കാരുമടക്കം 86 പേരാണ് സരോജില്‍ കൊവിഡ് രോഗികളായിരിക്കുന്നതെന്നാണ് ആശുപത്രി മാനേജ്മെന്‍റ് വെളിപ്പെടുത്തുന്നത് .

ബത്ര ആശുപത്രിയില്‍ 20 ഡോക്ടര്‍മാരും 20 പാരമെഡിക്കല്‍ ജീവനക്കാരും കൊവിഡ് പോസിറ്റീവാണ്. കടുത്ത ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത ആശുപത്രി കൂടിയാണ് ഇത് . ഇതിന് പുറമെ വസന്ത് കുഞ്ചിലെ ഇന്ത്യന്‍ സ്പൈനല്‍ ഇന്‍ജുറീസ് സെന്‍റിറിലെ നൂറ് ഡോക്ടര്‍മാരാണ് കൊവിഡ് രോഗം പോസിറ്റീവായത്. ഇവരില്‍ 30 ലേറെപ്പേര്‍ ഇപ്പോഴും ക്വാറന്‍റൈനിലാണ്. കര്‍കര്‍ദൂമയിലെ ശാന്തി മുകുന്ദ് ആശുപത്രിയിലെ 90 ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് പോസിറ്റീവായത് നെഞ്ചിടിപ്പേറ്റുകയാണ് .

Leave A Reply
error: Content is protected !!