ഒമാനില്‍ 2006 പേര്‍ക്ക് കൂടി കോവിഡ് ; 72 മണിക്കൂറിനിടെ 37 മരണം

ഒമാനില്‍ 2006 പേര്‍ക്ക് കൂടി കോവിഡ് ; 72 മണിക്കൂറിനിടെ 37 മരണം

മസ്‍കത്ത്: ഒമാനില്‍ 2006 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു .72 മണിക്കൂറിനിടെ 37 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കിയത്.

രാജ്യത്ത് ഇതുവരെ 2,01,350 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,84,647 പേര്‍ രോഗമുക്തരായി. അതെ സമയം കൊവിഡ് രോഗമുക്തി നിരക്ക് 92 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ 2,120 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്‍ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 84 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവരടക്കം ആകെ 752 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 275 പേരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!