ആശുപത്രികളിൽ വിജിലന്‍സ് സംഘം പരിശോധന തുടങ്ങി

ആശുപത്രികളിൽ വിജിലന്‍സ് സംഘം പരിശോധന തുടങ്ങി

തൃശൂര്‍: ഓക്‌സിജന്‍ വിജിലന്‍സ് ടിം ജില്ലയില്‍ പരിശോധന ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ കോളജ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവടങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ അടങ്ങിയതാണ് ടീം.

വിവിധ സ്വകാര്യ ആശുപത്രികള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ രേഖപ്പെടുത്തുന്ന കിടക്കകളുടെ എണ്ണം, ഓക്‌സിജന്‍ ഉപയോഗം, ഓക്‌സിജന്‍ സ്‌റ്റോക്ക്, കോവിഡ് ഇതര രോഗികളുടെ ഓക്‌സിജന്‍ അനുബന്ധ ചികിത്സകള്‍, ഓപ്പറേഷന്‍ അടക്കം ഓക്‌സിജന്‍ ഉപയോഗിക്കുന്ന ചികിത്സകള്‍ എന്നിവ വിലയിരുത്തുന്നതിനായിരുന്നു പരിശോധന.

ഓക്‌സിജന്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കൃത്യ വിലോപം കാട്ടിയ ആശുപത്രികള്‍ക്കെതിരെ ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് നടപടി സ്വീകരിച്ചു.

Leave A Reply
error: Content is protected !!