പട്ടണക്കാട് മിൽമയിൽ പ്രാദേശിക ലോറി ഡ്രൈവർമാരുമായുള്ള തർക്കം തുടരുന്നു

പട്ടണക്കാട് മിൽമയിൽ പ്രാദേശിക ലോറി ഡ്രൈവർമാരുമായുള്ള തർക്കം തുടരുന്നു

ആലപ്പുഴ: പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ, ഓട്ടം നൽകാത്തതിന്റെ പേരിൽ പ്രാദേശിക ലോറി ഡ്രൈവർമാരുമായിട്ടുള്ള കരാറുകാരുടെ തർക്കം തുടരുന്നു. ഇതിനെ തുടര്‍ന്ന് കുത്തിയതോട് പൊലീസും, മില്‍മ അധികൃതരും സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമായില്ല. പ്രശ്നം പരിഹരിക്കാന്‍ ഇന്നലെയും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു.

എന്നാല്‍ നിലവിലെ പ്രശ്നം പരിഹരിച്ചാലേ ഫാക്ടറിയില്‍ നിന്നുള്ള കാലിത്തീറ്റ വിതരണം മുഴുവന്‍ ജില്ലകളിലേക്കും നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നാളെ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. ലോഡുകള്‍ കയറിപ്പോയില്ലെങ്കിൽ മൊത്തത്തിൽ കാലിത്തീറ്റ വിതരണം താറുമാറാകും.

Leave A Reply
error: Content is protected !!