ഹൃദയാഘാതം ; മലപ്പുറം സ്വദേശി അൽഖോബാറിൽ മരിച്ചു

ഹൃദയാഘാതം ; മലപ്പുറം സ്വദേശി അൽഖോബാറിൽ മരിച്ചു

ദമ്മാം: പ്രവാസി മലയാളി അൽഖോബാറിൽ മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശിയാണ് മരണത്തിന് കീഴടങ്ങിയത് . കൊണ്ടോട്ടി കുഴിമണ്ണ പുളിയക്കോട് ആക്കപറമ്പിൽ സ്വദേശി പുതിയ വളപ്പില്‍ മുഹമ്മദ് ബഷീറാണ് (50) മരിച്ചത്. ഹൃദയഘാതത്തെത്തുടർന്ന് താമസ സ്ഥലത്ത് വെച്ച് ശനിയാഴ്ച ഉച്ചയോടെയാണ് മരണം.

കോവിഡ് പ്രതിസന്ധിമൂലം ഒരു വര്‍ഷമായി സൗദിയിലേക്ക് തിരികെ മടങ്ങാന്‍ കഴിയാതിരുന്ന ബഷീര്‍ ഏപ്രില്‍ പകുതിയോടെ ബഹറൈനിലെത്തി .കഴിഞ്ഞ ആഴ്ചയാണ് അല്‍കോബാറില്‍ എത്തിയത്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സ്പോണ്‍സറുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നടത്തുന്നതിന് ഇഖ്ബാല്‍ ആനമങ്ങാടിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Leave A Reply
error: Content is protected !!