ലോക്ക് ഡൗൺ ദുരിതത്തിലായി ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾ

ലോക്ക് ഡൗൺ ദുരിതത്തിലായി ആലപ്പുഴ ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾ

ആലപ്പുഴ: സംസ്ഥാനം രണ്ടാം ലോക് ഡൗണിലേക്ക് കടന്നതിനെ തുടർന്ന് പ്രതിസന്ധിയിലായി ജില്ലയിലെ വിവിധമേഖലകളിലെ തൊഴിലാളികൾ. ജില്ലയില്‍ വിവിധ ക്ഷേമനിധികളിലായി മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളുണ്ട്. അംഗത്വം ഇല്ലാത്തവര്‍, ഇരട്ടിയിലധികവും. മത്സ്യമേഖലയില്‍ അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ 75,000ല്‍ അധികവും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മാത്രം 60,000ത്തോളം അംഗങ്ങളുമുണ്ട്. 450 സ്വകാര്യ ബസുകള്‍ ജില്ലയില്‍ സര്‍വീസ് നിറുത്തിയതൊടെ ആ തൊഴിലാളികളും ദുരിതത്തിലായി.

ആദ്യ ലോക്ക്ഡൗണിന് ശേഷം ഒരു ബസില്‍ മിനിമം മൂന്ന് ജീവനക്കാരായി. നേരത്തെ ഇത് അഞ്ചായിരുന്നു. ഡ്രൈവര്‍ – 850 കണ്ടക്ടര്‍- 750, ക്‌ളീനര്‍- 700 എന്നിങ്ങനെയാണ് തൊഴിലാളികളുടെ ശമ്ബള നിരക്ക്. ജീവനക്കാര്‍ക്ക് വേതനം നല്‍കണമെന്ന നിര്‍ദേശം വന്നതോടെ 16ന് ശേഷവും ലോക്ക്ഡൗണ്‍ നീണ്ടാല്‍ ഉടമകള്‍ സാമ്പത്തിക പ്രതിസന്ധിയിലാകും. ഓട്ടോറിക്ഷ, ടാക്‌സി മേഖലയിലെ തൊഴിലാളികളും ഇതേ അവസ്ഥയിലാണ്. നിര്‍മ്മാണ മേഖലയിലും ഹോട്ടല്‍ മേഖലയിലും 50,000ല്‍ അധികം വീതം തൊഴിലാളികള്‍ ക്ഷേമനിധി അംഗങ്ങളാണ്. വേനല്‍ അവധിക്കാലത്ത് ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും ലോക്ക്ഡൗണും ഹോസ്ബോട്ട് മേഖലയെ നിശ്ചലമാക്കിയിട്ടുണ്ട്. ഹോട്ടൽ, വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ എല്ലാവരും ദുരിതത്തിലാണ്.

Leave A Reply
error: Content is protected !!