സിവിൽ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയ സ്​ത്രീ വയോധികയെ കത്തിമുനയിൽ നിർത്തി 3.10 ലക്ഷം കവർന്നു

സിവിൽ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയ സ്​ത്രീ വയോധികയെ കത്തിമുനയിൽ നിർത്തി 3.10 ലക്ഷം കവർന്നു

മുംബൈ: മുതിർന്ന പൗരൻമാർക്ക്​ വാക്​സിൻ നൽകുന്നതിന്​ ചുമതലയുള്ള സിവിൽ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയശേഷം​ വയോധികയെ കത്തി മുനയിൽ നിർത്തി 3.10 ലക്ഷം അപഹരിച്ചു . വോളി സ്വദേശിയായ 74 കാരിയിൽനിന്നാണ്​ പണവും സ്വർണവും അപഹരിച്ചത് .

മകനും മരുമകളും ജോലിക്ക്​ പോയിരുന്നതിനാൽ​ 74കാരിയായ സ്വാതി പട്ടീലും കൊച്ചുമകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് . ഏകദേശം ഉച്ചക്ക് 12 മണിയോടെ സിവിൽ ഉദ്യേഗസ്​ഥയെന്ന്​ പരിചയപ്പെടുത്തി ഒരു സ്​ത്രീ വീട്ടിലെത്തുകയായിരുന്നു. സ്വാതി പ​ട്ടീൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ചതാണോയെന്ന്​ ചോദിച്ച ശേഷം ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാനു​ണ്ടെന്ന്​ പറഞ്ഞ്​ വീട്ടിനകത്ത്​ കയറി .

വീട്ടിനകത്ത്​ ​​പ്രവേശിച്ചതോടെ യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാൻ പോകാൻ തിരിഞ്ഞതോടെ സ്​ത്രീ വയോധികയുടെ കഴുത്തിൽ കത്തി വെച്ച് ​ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു. പിന്നീട്​ വയോധികയെയും കൊച്ചുമകനെയും കെട്ടിയിട്ട ശേഷം സ്​ഥലം വിടുകയായിരുന്നു.

പിന്നീട്​ സ്വാതി ജനാലക്ക്​ സമീപത്തെ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. അതെ സമയം വഴിയാത്രക്കാരിലൊരാൾ ഇവരെ കാണുകയും ഇരുവരെയും കെട്ടഴിച്ച്​ വിടുകയും ചെയ്​തു. തുടർന്ന്​ കുടുംബം ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കുടുംബത്തെക്കുറിച്ച്​ നന്നായി അറിയാവുന്നയാളാണ്​ കവർച്ചക്ക്​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!