സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തും- ലോക്‌നാഥ് ബെഹ്‌റ

സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തും- ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

അടിയന്തിരഘട്ടങ്ങളില്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് സൌകര്യമൊരുക്കാനാണ് ഈ സംവിധാനം. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ചുമതല കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് . കൊച്ചിയില്‍ ആരംഭിക്കുന്ന ഈ പദ്ധതി തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളിലേയ്ക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് തീരുമാനം. സ്ത്രീകള്‍ക്ക് സുഗമമായി പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തുന്നത്.

വീഡിയോ കോള്‍ സംവിധാനത്തിലൂടെ സ്‌പെഷ്യല്‍ കണ്‍ട്രോള്‍ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച്‌ പരാതി നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് കിയോസ്‌ക്. പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പരാതിക്കാര്‍ക്ക് നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യും.

 

Leave A Reply
error: Content is protected !!