മാവേലിക്കര നഗരസഭയിലും പരിസരപ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നു

മാവേലിക്കര നഗരസഭയിലും പരിസരപ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നു

ആലപ്പുഴ: രോഗവ്യാപനം രൂക്ഷമായ ജില്ലയിലെ, മാവേലിക്കര നഗരസഭ പരിധിയിലും, സമീപ പഞ്ചായത്തായ ഭരണിക്കാവിലും പോസിറ്റീവ് നിരക്കില്‍ ക്രമാതീതമായ വര്‍ദ്ധനവ്. സ്ഥി​തി​ രൂക്ഷമായിരുന്ന ചെട്ടികുളങ്ങര പഞ്ചായത്തിലും തെക്കേക്കര, തഴക്കര പഞ്ചായത്തുകളിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ് വന്നത് ഏറെ ആശ്വസമാവുന്നുണ്ട്.

മാവേലിക്കര നഗരസഭയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഭരണിക്കാവിലാകട്ടെ 76 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തെക്കേക്കരയില്‍ 19 പേര്‍ക്കും ചെട്ടികുളങ്ങരയില്‍ 38 പേര്‍ക്കും ചെന്നിത്തലയില്‍ 25 പേര്‍ക്കും തഴക്കരയില്‍ 16 പേര്‍ക്കും കൊവി​ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം രോഗവ്യാപനത്തിനുള്ള മുൻകരുതലും തുടരുകയാണ്.

Leave A Reply
error: Content is protected !!