മെഡിക്കൽ ഓക്സിജന്റെ സഹായത്താൽ രാജ്യത്ത് കഴിയുന്നത് ഒമ്പത് ലക്ഷം രോഗികള്‍

മെഡിക്കൽ ഓക്സിജന്റെ സഹായത്താൽ രാജ്യത്ത് കഴിയുന്നത് ഒമ്പത് ലക്ഷം രോഗികള്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. രാജ്യത്തുടനീളം ഒമ്പത് ലക്ഷം കോവിഡ് രോഗികള്‍ നിലവില്‍ ഓക്‌സിജനെ ആശ്രയിച്ച് ചികിത്സയില്‍ കഴിയുകയാണെന്നാണ് കേന്ദ്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത് .

അതെ സമയം രണ്ടു ലക്ഷത്തോളം പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് നിലനിര്‍ത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.കോവിഡ് സാഹചര്യം വിലയിരുത്തുന്ന മന്ത്രിതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത് .

4,88,861 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലെ ഐ.സി.യുവില്‍ കഴിയുന്നത്. 9,02,291 പേരാണ് ഓക്‌സിജന്‍ സഹായത്തിലുള്ളത്. 1,70,841 പേരാണ് വെന്റിലേറ്ററിലുള്ളത്.

ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്റെ രാജ്യത്തെ ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ചതായും യോഗത്തില്‍ വ്യക്തമാക്കി . വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അടക്കം കേന്ദ്ര മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!