പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്ക്കുമായി കണ്ണൂർ നഗരസഭ

പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡെസ്ക്കുമായി കണ്ണൂർ നഗരസഭ

കണ്ണൂര്‍: കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾക്കാശ്വാസമാകാൻ ഹെൽപ്പ് ഡെസ്കുമായി കണ്ണൂർ നഗരസഭ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കില്‍ മൂന്ന് ഷിഫ്റ്റികളിലായി അഞ്ചു ജീവനക്കാരെ വീതം ജോലിക്ക് നിയമിച്ചിട്ടുണ്ട്. ഹെല്‍പ് ഡെസ്‌ക്കില്‍ സജ്ജമാക്കിയ അഞ്ചു മൊബൈല്‍ നമ്പരില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

ഉദ്യോഗസ്ഥരെ കൂടാതെ ഒരു സ്ഥിരം സമിതി അധ്യക്ഷന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ഹെല്‍പ്പ് ഡെസ്‌ക്കില്‍ സേവന നിരതരായി എല്ലാദിവസവും ഉണ്ടാവും. സേവനങ്ങളും, സംശയങ്ങളുമുള്ളവർക്ക് താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
8075 195462, 8075 464303, 8075 441507,
8075 333370, 7012 841616

Leave A Reply
error: Content is protected !!