സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് വിലക്കിനെതിരെ ശശി തരൂർ

സച്ചിദാനന്ദന്റെ ഫേസ്‌ബുക്ക് വിലക്കിനെതിരെ ശശി തരൂർ

തി​രു​വ​ന​ന്ത​പു​രം: ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ ഫേ​സ്ബു​ക്ക് ന​ട​പ​ടി​ക്കെ​തി​രേ ശ​ശി ത​രൂ​ര്‍ എം​പി രം​ഗ​ത്ത്.

ന​മ്മു​ടെ രാ​ഷ്ട്രീ​യ​ത്തി​ന് സെ​ന്‍​സെ​ര്‍​ഷി​പ്പ് ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു.  ബി​ജെ​പി​യെ വി​മ​ര്‍​ശി​ച്ച് പോ​സ്റ്റി​ട്ട​തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യത്  നി​ന്ദ്യ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മ​ര്‍​പ്പി​ച്ച് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

അ​തേ​സ​മ​യം, ക​മ്യൂ​ണി​റ്റി സ്റ്റാ​ൻ​ഡേ​ർ​ഡ് ലം​ഘി​ച്ച​തി​നാ​ണ് സ​ച്ചി​ദാ​ന​ന്ദി​ന്‍റെ അ​ക്കൗ​ണ്ട് വി​ല​ക്കി​യ​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

വെ​ള്ളി​യാ​ഴ്ച​യാ​ണ് വി​ല​ക്ക് വ​ന്ന​ത്. കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് വി​ല​ക്കെ​ന്ന് സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

Leave A Reply
error: Content is protected !!