ആർ.ടി.പി.സി.ആർ നിരക്ക് അട്ടിമറിക്കാൻ സ്വകാര്യ ലാബുകൾ

ആർ.ടി.പി.സി.ആർ നിരക്ക് അട്ടിമറിക്കാൻ സ്വകാര്യ ലാബുകൾ

കണ്ണൂർ: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർ.ടി.പി.സി.ആർ നിരക്ക് കുറഞ്ഞതിനെ അട്ടിമറിക്കാൻ ജില്ലയിലെ സ്വകാര്യ ലാബുകൾ. പരിശോധനയ്ക്കായി ആദ്യഘട്ടത്തില്‍ 5000രൂപയുണ്ടായിരുന്ന നിരക്ക് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് 3500 ആക്കി. പിന്നീട് ഇത് 2100 രൂപയും 1500 രൂപയുമാക്കി. ഉടമകള്‍ കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് വീണ്ടും 1700 ആക്കിയെങ്കിലും കഴിഞ്ഞ 30ന് സര്‍ക്കാര്‍ വീണ്ടും 500 ആയി കുറച്ച്‌ ഉത്തരവിറക്കി. ഇതോടെ ലാബുകൾ പരിശോധന വെട്ടിക്കുറച്ചിരിക്കുകയാണ്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്ന ലാബുകള്‍ക്കേ പുതിയ നിരക്കില്‍ പ്രവര്‍ത്തിക്കാനാവൂവെന്നാണ് ഉടമകളുടെ പുതിയ വാദം. ടെസ്റ്റ് നടത്തുന്നതിന്റെ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ലാബുകള്‍ സാമ്പിൾ സ്വീകരിക്കാത്തതെന്ന് ഇവര്‍ പറയുന്നു.

ലാബുകള്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്ന കേന്ദ്രങ്ങളിലെ നിരക്ക് കുറക്കാത്തതാണ് പ്രശ്നമെന്നും ലാബ് ഉടമകൾ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലേതിലടക്കം മുപ്പതില്‍ താഴെ ലാബുകളിലാണ് ആര്‍.പി.സി.ആര്‍. ടെസ്റ്റിന് സാമ്പിള്‍ എടുത്തിരുന്നത്. ഇതില്‍ ഒരു ലാബിലാണ് ടെസ്റ്റ് നേരിട്ട് നടത്തുന്നത്. ബാക്കി സ്വകാര്യ ലാബുകളെല്ലാം സ്വാബ് കളക്ഷന്‍ സെന്ററുകളാണ്. കോഴിക്കോട്ടും കൊച്ചിയിലുമുള്ള പ്രൊസസിംഗ് സെന്ററുകളിലേക്ക് സ്രവം അയച്ചാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ മേലുള്ള താമസം ജനങ്ങൾക്ക് ദുരിതമാകുകയാണ്.

Leave A Reply
error: Content is protected !!