അതിഥി തൊഴിലാളികള്‍ക്കായി പോലീസ് കണ്‍ട്രോള്‍ റൂം

അതിഥി തൊഴിലാളികള്‍ക്കായി പോലീസ് കണ്‍ട്രോള്‍ റൂം

പത്തനംതിട്ട: കോവിഡ് വ്യാപനവും ലോക്ക് ഡൗണുമെല്ലാം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും അരക്ഷിതാവസ്ഥയിലായതും അതിഥി തൊഴിലാളികളാണെന്നും അതിനാല്‍ തന്നെ അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി.

ഇതിനായി ജില്ലാ പോലീസ് ഓഫീസിനോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനും കണ്‍ട്രോള്‍ റൂമിന്റെ സേവനം പ്രയോജനപ്പെടുത്താം.

9497908090 എന്ന നമ്പറില്‍ വിളിച്ച് പ്രശ്‌നങ്ങള്‍ അറിയിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ മുഖാന്തിരം പോലീസ് അതിന് പരിഹാരം കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Leave A Reply
error: Content is protected !!