സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം- ആരോഗ്യവകുപ്പ്

സമ്പര്‍ക്കബാധിതര്‍ നിരീക്ഷണത്തില്‍ പോകണം- ആരോഗ്യവകുപ്പ്

വയനാട്: കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കോട്ടത്തറ ടൗൺ വി കെ എച്ച് സ്റ്റോറിൽ മെയ് 6 വരെ ജോലി ചെയ്തിരുന്ന വ്യക്തി പോസിറ്റീവ് ആയിട്ടുണ്ട്.

മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കർമി ഇൻഫോ സിസ്റ്റംസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത വ്യക്തിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമ്പലവയൽ തൃക്കൈപ്പറ്റ ചെറുപ്പറ്റ  ഏപ്രിൽ 25 ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത വ്യക്തികൾക്കിടയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബത്തേരി വിനായകാ ഹോസ്പിറ്റലിനു സമീപമുള്ള ഹോട്ടൽ കലവറയിൽ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. കണിയാമ്പറ്റ പെഴിഞ്ഞങ്ങാട് കോളനിയിൽ പോസിറ്റീവായ വ്യക്തിക്ക് കോളനിയിൽ സമ്പർക്കമുണ്ട്.

ഇവരുമായി സമ്പർക്കത്തിലായവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതൽ നിർദേശിച്ചു.

സെയിന്റ് ലൊറെൻസ് സെമിനാരി വെള്ളാരംകുന്ന് ചുണ്ടയിൽ അന്തേവാസികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന വ്യക്തി മെയ് 8 ന് പോസിറ്റീവായി. പുൽപ്പള്ളി മലനാട് കേബിൾ ടി വി നെറ്റ്‌വർക്കിൽ മെയ് 5 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കേല്ലൂർ വാർഡ് 12 പള്ളിവയൽ കോളനി,  അമ്പലകുന്ന് കോളനി വാർഡ് 19 അമ്പലവയൽ , അപ്പപ്പാറ കോളനി വാർഡ് 12, ദ്വാരക വാർഡ് 13 പതിൽകുന്ന് കോളനി, പൂതാടി അമ്പലവയൽ കരംകൊള്ളി കോളനി എന്നിവിടങ്ങളിൽ ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Leave A Reply
error: Content is protected !!