കോവിഡ് ആശുപത്രികളില്‍ അഗ്‌നി- സുരക്ഷാ ഓഡിറ്റ് നടത്താൻ സമിതി

കോവിഡ് ആശുപത്രികളില്‍ അഗ്‌നി- സുരക്ഷാ ഓഡിറ്റ് നടത്താൻ സമിതി

വയനാട്: ജില്ലയിലെ കോവിഡ് ആശുപത്രി/  സി എഫ് എല്‍ ടി സി/ സി എസ് എല്‍ ടി സി കളില്‍ അഗ്‌നി- സുരക്ഷാ ഓഡിറ്റ് നടത്താൻ ടീം രൂപീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി.

ജില്ലാ ഫയര്‍ ഓഫീസര്‍ അഷ്റഫ് അലിയുടെ നേതൃത്വത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് എ ഡി സി  കെ അജീഷ്, ജില്ലാ ആശുപത്രിയിലെ ഡോ. ശ്രീരേഖ എന്നിവരടങ്ങുന്ന സംഘം ജില്ലാ ആരോഗ്യ വകുപ്പ് മേധാവിയുമായി  കൂടിയാലോചിച്ച് മെയ് 11 നകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.

വിതരണ സമയത്ത് ഓക്സിജൻ പാഴാകുന്നത് കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

Leave A Reply
error: Content is protected !!