കോവിഡ് ചികിത്സ സാമഗ്രികളുടെ ഇറക്കുമതി ; നികുതി ഇളവ് ആവശ്യപ്പെട്ട് മമതയുടെ കത്ത് പ്രധാനമന്ത്രിക്ക്

കോവിഡ് ചികിത്സ സാമഗ്രികളുടെ ഇറക്കുമതി ; നികുതി ഇളവ് ആവശ്യപ്പെട്ട് മമതയുടെ കത്ത് പ്രധാനമന്ത്രിക്ക്

കൊല്‍ക്കത്ത : സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതെ സമയം ചില സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ മുതലായവ ചികിത്സാ സഹായങ്ങള്‍ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍, വെന്റിലേറ്ററുകൾ , സംഭരണ ടാങ്കുകള്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ എന്നിവ അതിലുള്‍പ്പെടുന്നു. ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് മമതയുടെ പ്രധാന ആവശ്യം. നിരവധി പേര്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നികുതി ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടി .

സിജിഎസ്ടി, കസ്റ്റംസ്, ജിഎസ്ടി തുടങ്ങിയവ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ ഉള്‍പെടുന്നതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് സർക്കാരിന്റെ ആവശ്യം. പുറത്തുനിന്ന് ലഭിക്കുന്ന ഇത്തരം സഹായങ്ങള്‍ കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാരിനെ വലിയ തോതിൽ പിന്തുണയ്ക്കുമെന്നും മമത പറയുന്നു.

അതെ സമയം കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന്, ഓക്‌സിജന്‍ തുടങ്ങിയവയുടെ വിതരണം വര്‍ധിപ്പിക്കണമെന്നും മമത കത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് മമത പ്രധാനമന്ത്രിക്ക് കത്തയക്കുന്നത്.

Leave A Reply
error: Content is protected !!