ക്വാറന്റീന്‍ ലംഘനം ; സൗദിയില്‍ 11 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

ക്വാറന്റീന്‍ ലംഘനം ; സൗദിയില്‍ 11 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്ക് മേൽ കർശന നടപടി .
ക്വാറന്റീന്‍ ലംഘിച്ച 11 കൊവിഡ് രോഗികളാണ് അറസ്റ്റിലായത് .

കൊവിഡ് സുരക്ഷാ നടപടികള്‍ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സഹകരിച്ചാണ് ഹായിലില്‍ നിന്ന് ഇവരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. തുടർന്ന് പിടിയിലായവര്‍ക്കെതിരെ പൊലീസ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രോസിക്യൂഷന് കൈമാറി.

ക്വാറന്റീന്‍, നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷയും രണ്ട് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

Leave A Reply
error: Content is protected !!