എല്ലാ പനി ക്ലിനിക്കും കോവിഡ് ക്ലിനിക്കാകും: സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി

എല്ലാ പനി ക്ലിനിക്കും കോവിഡ് ക്ലിനിക്കാകും: സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുള്ള മാർഗരേഖ പുതുക്കി സർക്കാർ.

എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

ഗ്രമപ്രദേശങ്ങളിൽ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. താലുക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും. ഈ മാസം 31 വരെ മറ്റ് ചികിത്സകള്‍ പ്രാധാന്യം നോക്കി മാത്രമായിരിക്കും.

അഞ്ച് വെന്റിലേറ്റർ കിടക്കകൾ എങ്കിലും തയാറാക്കുകയും ചെയ്യണം. രണ്ടാം നിര കൊവിഡ് കേന്ദ്രങ്ങൾ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്റ്റിറോയ്‌ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികൾക്ക് ഓക്സിജൻ, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നി‌‍‌‌ർദ്ദേശമുണ്ട്.

കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഏ‌‌ർപ്പെടുത്തിയ ലോക്ക്ഡൗൺ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളിൽ അറിയാനാകുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധ‌ർ പ്രതീക്ഷിക്കുന്നത്. കേസുകൾ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകൾ ഉയരുന്നത് പിടിച്ചു നിർത്താനാകുമെന്നാണ് പ്രതീക്ഷ. ഡിസ്ചാർജ്ജ് പ്രോട്ടോക്കോൾ മാറിയതോടെ സംസ്ഥാനത്ത് രോഗമുക്തി നിരക്കും ഉയ‌ർന്നിട്ടുണ്ട്. 12 ദിവസത്തിനിടെ 2 ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്.

 

Leave A Reply
error: Content is protected !!