കോവിഡ് മഹാമാരിക്കിടയിൽ മാതൃകയായി വിദ്യാർത്ഥികൾ

കോവിഡ് മഹാമാരിക്കിടയിൽ മാതൃകയായി വിദ്യാർത്ഥികൾ

ആലപ്പുഴ: കോവിഡ് മഹാമാരിക്കിടയിൽ മാതൃകയായി വിദ്യാർത്ഥികൾ. ദുരന്തം മുതലെടുത്ത് കോവിഡ് രോഗികൾക്കാവശ്യമായ ഉപകരണങ്ങൾ വിലകൂട്ടി വിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു സഹായവുമായി ബി.എഡ് വിദ്യാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നത്. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ബി.എഡ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍,

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്‍സ് ഓക്സിമീറ്റര്‍ വാങ്ങി നല്‍കി. മുഹമ്മ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ആശാവര്‍ക്കര്‍ അജിതയ്ക്ക് വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി ദിവ്യാലാല്‍ പള്‍സ് ഓക്സീമീറ്റര്‍ കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave A Reply
error: Content is protected !!