കോവിഡിനെതിരായ പോരാട്ടത്തിൽ തമിഴ്നാട് സർക്കാരിന് സഹായവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

കോവിഡിനെതിരായ പോരാട്ടത്തിൽ തമിഴ്നാട് സർക്കാരിന് സഹായവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

കോവിഡിനെതിരായ പോരാട്ടത്തിൽ തമിഴ്നാട് സർക്കാരിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവന നൽകി ചെന്നൈ സൂപ്പർ കിങ്സ്. 450 എണ്ണമാണ് സംഭാവനയായി നൽകിയത്. സൂപ്പർ കിങ്സ് ഡയറക്ടർ ആർ. ശ്രീനിവാസൻ ശനിയാഴ്ച ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കൈമാറി.

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രൂപ ഗുരുനാഥും ആർ. ശ്രീനിവാസനൊപ്പം ഉണ്ടായിരുന്നു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭൂമിക ട്രസ്റ്റ് എന്ന എൻ.ജി.ഒയുമായി ചേർന്നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രവർത്തനം. പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിന് കൂടുതൽ ആശ്വാസം നൽകുന്ന നടപടിയാണിത്.

Leave A Reply
error: Content is protected !!