കിരീട പ്രതീക്ഷകൾ കൈവിടാതെ ജെറാർഡ് പിക്വെ

കിരീട പ്രതീക്ഷകൾ കൈവിടാതെ ജെറാർഡ് പിക്വെ

 

അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങേണ്ടി വന്നത് ഈ സീസണിലെ തങ്ങളുടെ ലാലീഗ കിരീട സാധ്യതകൾക്ക് കനത്ത തിരിച്ചടിയായെങ്കിലും കിരീട പ്രതീക്ഷകൾ കൈവിടാതെ ബാഴ്സലോണ സൂപ്പർ താരം ജെറാർഡ് പിക്വെ. ഇനിയും മൂന്ന് മത്സരങ്ങൾ വരാനിരിക്കുന്നുണ്ടെന്നും അവയിൽ വിജയിക്കാനായാൽ തങ്ങൾക്ക് കിരീട നേട്ടത്തിലേക്കെത്താനുള്ള വഴികൾ തുറക്കപ്പെടുമെന്നുമാണ് പിക്വെ പറയുന്നത്. ഇന്നലെ അത്ലറ്റിക്കോക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ വിജയിക്കാനായാൽ ലാലീഗ നേടാൻ ഞങ്ങൾക്ക് ഞങ്ങളുടേതായ ഓപ്ഷനുകളുണ്ടാവും. ഒരു ക്ലബ്ബ് എന്ന നിലയിൽ എല്ലായ്‌പോഴും ഞങ്ങളുടെ ലക്ഷ്യം അവസാനം വരെ പോരാടുക എന്നതാണ്. ഞാൻ വർഷങ്ങളായി ഈ ക്ലബ്ബിലുണ്ട്. ഞങ്ങൾ എല്ലായ്‌പോഴും അവസാനം വരെ പൊരുതാറുണ്ട്‌. അത് ഞങ്ങളുടെ കടമയാണ്,” പിക്വെ പറഞ്ഞു.

Leave A Reply
error: Content is protected !!