ഇംഗ്ലീഷ് പ്രീമിയർ ലീഗ്‌ : മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആസ്റ്റൺവില്ലയെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗ്‌ : മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആസ്റ്റൺവില്ലയെ നേരിടും

 

ആസ്റ്റൺ വില്ലയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പോരിനിറങ്ങും,കഴിഞ്ഞ സീസണിൽ വില്ല പാർക്കിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. ഗ്രീലിഷ് ഇല്ലാത്തത് കൊണ്ട് തന്നെ അടുത്ത കലാത്തായി ആസ്റ്റൺ വില്ല അത്ര നല്ല ഫോമിൽ അല്ല കളിക്കുന്നത്.

ഇന്ന് വിജയിക്കുക ആണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാകും. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ഇനിയും രണ്ട് വിജയങ്ങൾ വേണ്ടി വരും. 5 ദിവസത്തിനിടയിൽ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടതുണ്ട് എന്നതു കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇറങ്ങുക. ഇപ്പോൾ പതിനൊന്നാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലക്ക് ഇന്ന് വിജയിച്ചാൽ ഒമ്പതാം സ്ഥാനത്ത് എത്താം. ഇന്ന് വൈകിട്ട് 6.35ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.

Leave A Reply
error: Content is protected !!