കൊട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

കൊട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആണ് എഴുകോൺ വില്ലേജിൽ പോച്ചക്കോണം മുറിയിൽ തെങ്ങഴികത്ത് വീട്ടിൽ പൊറിഞ്ചു(21) എന്ന് വിളിക്കുന്ന ആദർശ് ആണ് പിടിയിലായത്.

പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം പോലീസിന് ലഭിക്കുന്നത് 2020 ഒക്ടോബർ മാസത്തിൽ ആണ്. 2021 ജനുവരി മാസം ആണ് കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.

Leave A Reply
error: Content is protected !!